Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OP Ticket Woes

Malappuram

ദു​രി​ത​മാ​യി ഒപി ടി​ക്ക​റ്റ് സം​വി​ധാ​നം: മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി

നി​ല​മ്പൂ​ര്‍: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സ്പെ​ഷാ​ലി​റ്റി റ​ഫ​റ​ലു​ക​ള്‍​ക്ക് പു​തി​യ ഒ​പി ടി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി​ക്ക് പ​രാ​തി. നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി മാ​നേ​ജ്മെ​​ന്‍റ് ക​മ്മി​റ്റി അം​ഗ​വും

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ വൈ​സ് പ്ര​സി​​ന്‍റു​മാ​യ ബി​നോ​യി പാ​ട്ട​ത്തി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​തും ചി​കി​ത്സ വൈ​കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​തു​മാ​ണ് ആ​ര്‍​എം​ഒ പു​റ​ത്തി​റ​ക്കി​യ പു​തി​യ സ​ര്‍​ക്കു​ല​റെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​

അ​തി​രാ​വി​ലെ എ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി നി​ന്ന് ടി​ക്ക​റ്റെ​ടു​ക്കു​ന്ന രോ​ഗി​ക​ള്‍ ഡോ​ക്ട​ര്‍ മ​റ്റൊ​രു സ്പെ​ഷാ​ലി​റ്റി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​മ്പോ​ള്‍ വീ​ണ്ടും ടി​ക്ക​റ്റ് കൗ​ണ്ട​റി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ്.

പ്രാ​യ​മാ​യ​വ​രും ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​രു​മാ​യ വ്യ​ക്തി​ക​ള്‍​ക്ക് ഒ​രേ ദി​വ​സം ത​ന്നെ ര​ണ്ടു​ത​വ​ണ നീ​ണ്ട വ​രി​യി​ല്‍ നി​ല്‍​ക്കു​ന്ന​ത് ക​ടു​ത്ത ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Latest News

Corehub Up